കരുതലിന്റെ കരങ്ങളുമായി അഹമ്മദാബാദ് കേരളസമാജം

അഹമ്മദാബാദ്: കൊറോണക്കാലത്ത് കൈത്താങ്ങ് വേണ്ടവരെ തേടിയെത്തുകയാണ് അഹമ്മദാബാദ് മലയാളികളുടെ ഏറ്റവുംവലിയ സംഘടനയായ അഹമ്മദാബാദ് കേരളസമാജം. നഗരത്തിലെ 13 വാർഡുകളിലെയും കമ്മിറ്റികളെ ഏകോപിപ്പിച്ചാണ് സഹായവിതരണം സംഘടിപ്പിക്കുന്നത്.

ജോലിയും വരുമാനവും നഷ്ടപ്പെട്ടതിനാൽ ബുദ്ധിമുട്ടുന്ന മലയാളി കുടുംബങ്ങളെയും ഓരോ പ്രദേശത്തും ഏറ്റവും സഹായം ആവശ്യമുള്ള ഇതര വിഭാഗക്കാരെയും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയതെന്ന് ജനറൽ സെക്രട്ടറി സി.വി. നാരാണൻ പറഞ്ഞു. … Read the rest